കുടുംബ വർഷം ഉദ്ഘാടനം ചെയ്തു….

പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച്‌ 19 തീയതി മുതൽ 2022 ജൂൺ 26 വരെ കുടുംബ വർഷമായി ആചരിക്കുവാനുള്ള പ്രഖ്യാപനത്തിന്റെ ഭാഗമായി വിജയപുരം രൂപതയുടെ ആസ്ഥാന ദേവാലയമായ
വിമലഗിരി കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് മാർച്ച്‌ 19 ന് രാവിലെ 6.30ന് അഭിവന്ദ്യ പിതാവ് സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ ദിവ്യബലി അർപ്പിച്ചു കൊണ്ട് രൂപതാതല ഉദ്ഘാടനം നടത്തി.
ദൈവാലയത്തിൽ സന്നിഹിതരായിരുന്ന നിരവധി ദമ്പതിമാർ ദിവ്യബലിക്ക് നേതൃത്വം നൽകി. അഭിവന്ദ്യ പിതാവ് അവരുടെ വിവാഹ ഉടമ്പടി നവീകരിച്ച് അവരെ ആശീർവദിക്കുകയും തിരുക്കുടുംബത്തിന്റെ രൂപം അവർക്ക് സമ്മാനമായി നൽകുകയും ചെയ്തു…

കടപ്പാട് :
ജിൻസൺ തോമസ്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group