ജീവന്റെ സുവിശേഷo പ്രചരിപ്പിക്കുന്നവരാണ് കൂടുതൽ മക്കളുള്ള കുടുംബങ്ങൾ..

തിരുവനന്തപുരം: ജീവന്റെ സുവിശേഷo പ്രചരിപ്പിക്കുന്നവരാണ് കൂടുതൽ മക്കളുള്ള മാതാപിതാക്കന്മാർ, ഇവർ ആധൂനിക കാലത്ത് ലോകത്തിന് മാതൃകകളാണെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ക്രിസ്തുദാസ്.തിരുവനന്തപുരം അതിരൂപതയിൽ കുടുംബപ്രേഷിത ശുശ്രൂഷ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ ജീവന്റെ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാലും അതിന്‌ മുകളിലുള്ള കുഞ്ഞുങ്ങളുടെ മാമോദീസ കർമ്മം പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ നടത്തുന്നതിന്‌ തുടക്കം കുറിച്ചുക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആധുനിക സമൂഹത്തിൽ ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന സജീവ സുവിശേഷത്തിലെ സാക്ഷികളാണ് കൂടുതൽ മക്കളുള്ള മാതാപിതാക്കൾ, ഇവർ സഭയ്ക്കും സമൂഹത്തിനും മാതൃകയാണെന്നും ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group