കെ​എസ്ഇ​ബി ബി​ല്ലി​ന്‍റെ പേ​രി​ൽ വ്യാ​പ​ക ത​ട്ടി​പ്പ്; മുന്നറിപ്പുമായി ഉ​ദ്യോ​ഗ​സ്ഥർ

കൊച്ചി :കേരളത്തിൽ വൈ​​ദ്യു​​തി ബി​​ൽ അ​​ട​​യ്ക്ക​​ണ​​മെ​​ന്നു കാ​​ണി​​ച്ച് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു സ​​ന്ദേ​​ശ​​മ​​യ​​ച്ച് ത​​ട്ടി​​പ്പു ന​​ട​​ത്തു​​ന്ന​​തു വ്യാ​​പ​​ക​​മാ​​കു​​ന്നു. നി​​ര​​വ​​ധി പേ​​ർ​​ക്കാ​​ണ് ഇ​​തി​​ന​​കം പ​​ണം ന​​ഷ്ട​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. പ​​ല​​രും പ​​ണ​​മ​​ട​​ച്ച​​തി​​നു ശേ​​ഷ​​മാ​​ണു കെ​എ​സ്ഇ​​ബി ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ന്ന​​ത്. ത​​ങ്ങ​​ൾ ഇ​​ങ്ങ​​നെ​​യൊ​​രു ബി​​ല്ല​​യ​​ച്ചി​​ട്ടി​​ല്ലെ​​ന്നു പ​​റ​​യു​​ന്ന​​തോ​​ടെ​​യാ​​ണ് ഉ​​പ​യോ​ക്താ​​ക്ക​​ൾ ഞെ​​ട്ടു​​ന്ന​​ത്.

സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ത​​ന്നെ ഈ ​​ത​​ട്ടി​​പ്പു​സം​​ഘം വി​​ല​​സു​​ന്നു​​ണ്ടെ​​ന്നാ​​ണ് കെഎസ്ഇ​​ബി എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രും പ​​റ​​യു​​ന്ന​​ത്. ആ​​ദ്യം ഉ​​പ​യോ​ക്താ​​ക്ക​​ളു​​ടെ ക​​ണ്‍​സ്യൂ​​മ​​ർ ന​​മ്പർ ക​​ണ്ടു​​പി​​ടി​​ച്ച് ഫോ​​ണ്‍ ന​​മ്പറും സം​​ഘ​​ടി​​പ്പി​​ച്ച് അ​​തി​​ലേ​​ക്കു കെ​എ​സ്ഇ​​ബി​​ക്കാ​​ർ അ​​യ​​യ്ക്കു​​ന്ന​​തു​​പോ​​ലെ​ത​​ന്നെ മെ​​സേ​​ജ് ഫോ​​ണി​​ലേ​​ക്ക് അ​യ​യ്ക്കും.

വൈ​​ദ്യു​​തി ബി​​ല്ല​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ ഡി​​സ്ക​​ണ​​ക്ട് ചെ​​യ്യു​​മെ​​ന്നു ക​​രു​​തി വേ​​ഗം മെ​​സേ​​ജി​​ൽ പ​​റ​​യു​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്ത് അ​​ക്കൗ​​ണ്ടി​​ലേ​​ക്കു പ​​ണ​​മ​​യ​​യ്ക്കാൻ ആവശ്യപ്പെടും. മെ​​സേ​​ജ് കി​​ട്ടി​​യി​​ട്ടും അ​​ന​​ങ്ങാ​​ത്ത​​വ​​രോ​​ടു ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് കെ​എ​​സ്ഇ​​ബി​​യി​​ൽ​നി​​ന്നാ​​ണു വി​​ളി​​ക്കു​​ന്ന​​ത്, ബി​​ല്ല​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ ക​​ണ​​ക‌്ഷ​​ൻ ക​​ട്ട് ചെ​​യ്യു​​മെ​​ന്നു പ​​റ​​യു​​ം. ഇ​​തോ​​ടെ ബി​​ൽ യഥാർഥമാണെന്നു ക​​രു​​തി വേ​​ഗം പ​​ണ​​മ​​ട​​യ്ക്കു​​ക​​യും ചെ​​യ്യും. പി​​ന്നീ​​ട് യ​​ഥാ​​ർ​​ഥ ബി​​ൽ വ​​രു​​ന്പോ​​ഴാ​​ണു ത​​ട്ടി​​പ്പി​​നി​​ര​​യാ​​യെ​​ന്നു ബോ​​ധ്യ​​മാ​​കു​​ന്ന​​ത്.

വീ​​ട്ടി​​ൽ വ​​ന്ന് റീ​​ഡിം​​ഗ് നോ​​ക്കി യ​​ഥാ​​ർ​​ഥ ബി​​ൽ ന​​ൽ​​കാ​​തെ ആ​​രും പ​​ണം അ​​ട​​യ്ക്ക​​രു​​തെ​​ന്നു കെ​എ​​സ്ഇ​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​റി​​യി​​ച്ചു. വീ​​ട്ടി​​ലോ സ്ഥാ​​പ​​ന​​ത്തി​​ലോ വ​​ന്ന് റീ​​ഡിം​​ഗ് നോ​​ക്കി ബി​​ൽ കൈ​​മാ​​റി​​യ​​തി​​നു​​ശേ​​ഷം മാ​​ത്ര​​മേ പി​​ന്നീ​​ട് ഓ​​ണ്‍​ലൈ​​നി​​ൽ ബി​​ൽ ന​​ൽ​​കു​​ക​​യു​​ള്ളൂ. ഒ​​റി​​ജി​​ന​​ൽ ബി​​ല്ലി​​ലെ തു​​ക​ത​​ന്നെ​​യാ​​യി​​രി​​ക്കും ഓ​​ണ്‍​ലൈ​​ൻ ബി​​ല്ലി​​ലും. അ​​തു ര​​ണ്ടും ഒ​​ത്തു​നോ​​ക്കി​​യ​​തി​​നു​​ശേ​​ഷം മാ​​ത്ര​​മേ ബി​​ല്ല​​ട​​യ്ക്കാ​​വൂ. സം​​ശ​​യം തോ​​ന്നി​​യാ​​ൽ കെ​എ​സ്ഇ​​ബി ഓ​​ഫീ​​സി​​ൽ ചെ​​ന്ന് ബി​​ൽ അ​​ട​​യ്ക്ക​​ണ​​മെ​​ന്നും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group