സാന്ത്വനപ്പെടുത്തുന്ന വാക്കുകൊണ്ടും, കരുണ കൊണ്ടും, പുഞ്ചിരി കൊണ്ട് പോലും സൽപ്രവർത്തിയ്ക്ക് ഉടമയാകുവാൻ സാധിക്കും…

നാം ചെയ്യുന്ന ഓരോ പ്രവർത്തിക്കും ഈ ഭൂമിയിലും വരാനിരിക്കുന്ന സ്വർഗ്ഗരാജ്യത്തിലും നാം കണക്കു ബോധിപ്പിക്കേണ്ടി വരും. നമ്മുടെ തലമുടി ഇഴകൾ പോലും എണ്ണുന്ന കർത്താവ് നാം ഓരോരുത്തരും ഈ ഭൂമിയിൽ ചെയ്യുന്ന ഓരോ കാര്യവും അറിയുന്നു. സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേയ്ക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ഓരോ കാര്യവും അറിയുന്നു. സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേയ്ക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ഭൂമിയിൽ സൽപ്രവർത്തികൾ ചെയ്യുകയും ചെയ്യണം. അതാണ് ദൈവഹിതം.

ഭൂമിയിൽ ചെയ്യുന്ന ഏതൊരു ചെറിയ സൽപ്രവർത്തിയ്ക്കും ദൈവത്തിൽ നിന്ന് അനുഗ്രഹം ലഭിക്കും. എന്നാൽ നാം ചെയ്യുന്ന തിൻമയുടെ ഒരോ പ്രവർത്തിയ്ക്കും തലമുറകളോളം ശാപവും ലഭിക്കും. ദൈവത്തിന്റെ അനുഗ്രഹം തന്റെ ഭക്തർക്കുവേണ്ടി ദൈവം പ്രദാനം ചെയ്യുന്നു. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നമ്മൾ എന്ന് 1 പത്രോസ് 3: 9 ൽ ഓർമപ്പെടുത്തുന്നു. കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹമാണ്. ദൈവത്തിന്റെ തിരുവചനം ശ്രവിച്ച് അതനുസരിച്ച് ജീവിക്കുന്നവരെല്ലാം നിശ്ചയമായും ദൈവത്താൽ അനുഗ്രഹിക്കപ്പെടും എന്നത് അവിടുത്തെ വാഗ്ദാനമാണ്.

മത്തായി 10:24 ൽ പറയുന്നു ചെറിയവരില്‍ ഒരുവന്, ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുക ഇല്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ദൈവത്തിന്റെ അനുഗ്രഹം നാം സ്വീകരിക്കുകയും, അതുപോലെ മറ്റു വ്യക്തികൾ ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുന്നതിനായി മറ്റുള്ളവർക്ക് നാം വഴിയൊരുക്കുകയും ചെയ്യണം. ഇതാണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. ഭൂമിയിൽ സമ്പത്ത് കൊണ്ട് മാത്രമല്ല സൽപ്രവർത്തി ചെയ്യാൻ സാധിക്കുന്നത്. സാന്ത്വനപ്പെടുത്തുന്ന വാക്കുകൊണ്ടും, കരുണ കൊണ്ടും, പുഞ്ചിരികൊണ്ടുപോലും സൽപ്രവർത്തിയ്ക്ക് ഉടമയാകുവാൻ സാധിക്കും. നാം ഒരോരുത്തർക്കും സൽപ്രവർത്തി ചെയ്യുന്നവരാകാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group