അതിനൂതന ചികിത്സാരംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി കാരിത്താസ്

കാരിത്താസ് ആശുപത്രിയുടെ സേവനങ്ങൾക്ക് തെള്ളകം കാരിത്താസ് മാതാ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലും തിരിതെളിഞ്ഞു.

അതിനൂതന ചികിത്സാരംഗത്ത് കാരിത്താസിന്റെ പുത്തന് ചുവടുവയ്പ്പിന് സാക്ഷ്യം വഹിക്കാന് ആധ്യാത്മിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ ഒട്ടേറെ വിശിഷ്ട വ്യക്തികള് സന്നിഹിതരായി.

63 വർഷം മുൻപ് കോട്ടയം തെള്ളകത്ത് ലളിതമായി തുടക്കം കുറിച്ച കാരിത്താസ് ആശുപത്രി അനേകരുടെ സമർപ്പിത സേവനഫലമായി മധ്യതിരുവിതാംകൂറിലെ മുൻനിര ശുശ്രൂഷാലയമായി വളർ ന്നതിനുള്ള സാക്ഷ്യമായി മാറി പ്രൗഢമായ ഉദ്ഘാടന സമ്മേളനം.

കോട്ടയം അതിരൂപതയുടെ മുൻ ബിഷപ് മാർ തോമസ് തറയിലിന്റെ ചിരകാലസ്വപ്നമെന്നോണം ആരംഭിച്ച കാരിത്താസ് വൈദ്യശുശ്രൂഷയുടെ ഉദാത്തമായ സേവനരംഗമായി ഇക്കാലമത്രയും പ്രശോഭിക്കുന്നു.

ശാരീരികവും മാനസികവുമായ സൗഖ്യം ഏവർക്കും ഉറപ്പാക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്ഥാപനമാണ് കാരിത്താസ്.

രോഗിയോടും അവരുടെ കുടുംബത്തോടും അനുകമ്പയും സ്നേഹവും മനുഷ്യത്വവും പുലർത്തുന്നതില് കാരിത്താസ് കൂട്ടായ്മ ഒരുമയോടെ വർത്തിക്കുന്നു – അധ്യക്ഷപ്രസംഗത്തില് ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.

കേരള സമൂഹത്തിന് കാരിത്താസ് ആശുപത്രി ഉറപ്പാക്കുന്ന സേവനവും ശുശ്രൂഷയും ഉദാത്തവും മാതൃകാപരവുമാണെന്ന് മന്ത്രി വി.എൻ
വാസവന് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m