സ്ത്രീകളുടെ തുടർ വിദ്യാഭ്യാസം സമൂഹനന്മയ്ക്ക്: മാർ മാത്യു മൂലക്കാട്ട്

സ്ത്രീകളുടെ തുടർവിദ്യാഭ്യാസം സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണെന്ന്കോട്ടയം അതിരൂപത ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ട്.

തുടർവിദ്യാഭ്യാസം മാറ്റത്തിന്റെ തുടക്കമാണെന്നും അതിലൂടെ വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന വനിത തുടർവിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ സാഹചര്യങ്ങളാൽ ഇടയ്ക്കു വച്ച് വിദ്യാഭ്യാസം നിർത്തിപ്പോകേണ്ടി വന്ന വീട്ടമ്മമാരായ വനിതകൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനോടൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ നേടിയെടുക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. തുടർപഠനത്തിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം അതിനാവശ്യമായ സാമ്പത്തിക സഹായവും നൽകുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഡോ. മാത്യു പുള്ളോലിൽ, തുടങ്ങിയവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group