ലോകസമാധാനം നിയോഗം: ദിവ്യകാരുണ്യവുമായി 32 കിലോമീറ്റർ നടക്കാനൊരുങ്ങി ബിഷപ്പ്

ലോകത്തിൽ സമാധാനം സ്ഥാപിക്കപ്പെടുക എന്ന നിയോഗവും പേറി ദിവ്യകാരുണ്യ ഈശോയുമായി ഒരു പ്രദക്ഷിണത്തിന് ഒരുങ്ങുകയാണ് കൻസാസ് (അമേരിക്കൻ ഐക്യനാടുകൾ) സംസ്ഥാനത്തെ സലീന രൂപതയിലെ ബിഷപ്പ് ജെറാൾഡ് വിൻകെ. ഗ്ലാസ്ഗോ നഗരത്തിലെ സെന്റ് മേരി ദൈവാലയത്തിൽ നിന്ന് അദ്ദേഹം ആരംഭിക്കുന്ന ഈ തീർത്ഥയാത്രയ്ക്ക് 32 കിലോമീറ്റർ ദൂരമുണ്ട്. ബെലോയിറ്റ് നഗരത്തിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റിന്റെ ദൈവാലയത്തിൽ അവസാനിക്കുന്ന ഈ തീർഥയാത്ര ജനുവരി 6-നാണ് ആരംഭിക്കുന്നത്.“ഇന്നത്തെ ലോകം വളരെ പ്രക്ഷുബ്ധമാണ്. സലീന രൂപതയിലെ എല്ലാവരും നമ്മുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും സമൂഹങ്ങളിലും സമാധാനത്തിന്റെ അപ്പോസ്തലന്മാരായി മാറണം. ജീവനുള്ള ജലധാരയായ അൾത്താരയിലെ വാഴ്ത്തപ്പെട്ട കൂദാശയിൽ നിന്ന് നാം പാനം ചെയ്യണം. ഈ തീർത്ഥടനവേള എന്റെ പ്രാർത്ഥനയുടെ കേന്ദ്രമായിരിക്കും. ഒപ്പം ചേരാൻ കഴിയുന്ന എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു“ – ബിഷപ്പ് ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group