വൃക്ക ദാനം നൽകാൻ തയ്യാറായ വൈദികൻ മാതൃകയാകുന്നു…

വയനാട്:സ്വജീവിതത്തിലുടെ ക്രിസ്തുവിന്റെ സ്നേഹം പകർന്നു നൽകുവാൻ ഒരുങ്ങി യുവ വൈദികൻ.തന്റെ ജീവിതകൊണ്ട് ക്രിസ്തുവിന് സാക്ഷിയകുവാൻ ലാസ്‌ലറ്റ് സന്യാസസമൂഹത്തിന്റെ നടവയല്‍ ആശ്രമത്തിലെ മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. ജെൻസൺ വൃക്ക വൃക്ക പകുത്തു നല്കാന്‍ ഒരുങ്ങുന്നു.മൂന്നുമുറി സ്വദേശിയായ മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആൻസി ആന്റുവിനാണ് അച്ചൻ വൃക്ക നല്‍ക്കുന്നത്.ഇരു വൃക്കകളും തകരാറിലായി 6 വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ആൻസി ആന്റുവിന് (26) മുന്നില്‍ ദൈവദൂതനെപ്പോലെയാണ് ജെന്‍സണ്‍ അച്ചന്‍ എത്തിയത്. വയനാട്ടിലെ നടവയല്‍ ആശ്രമത്തിൽ നിന്നു മൂന്നുമുറി ഇടവകയിൽ ഒരു മൃതദേഹ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോള്‍ ശ്രദ്ധയില്‍ പതിഞ്ഞ ഒരു ഫ്ലെക്സാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. വഴിയരികില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോർഡി‍ൽ വൃക്ക തകരാറിലായതിനാൽ ജീവനു വേണ്ടി പോരാടുന്ന ആൻസിയുടെ ദയനീയമുഖവും സഹായ അഭ്യര്‍ത്ഥനയുമാണ് ഉണ്ടായിരിന്നത്. വൈകിയില്ല. രക്തഗ്രൂപ്പ് അന്വേഷിച്ചപ്പോൾ ‍ഒ പോസിറ്റീവ് ആണെന്ന് മനസിലാക്കി.തന്റേതും അതു തന്നെ. ഫാ. ജെൻസൺ ആ വീട്ടുകാരോടു വൃക്ക പകുത്തു നല്‍കാനുള്ള സന്നദ്ധത അറിയിച്ചു, “ഞാന്‍ വൃക്ക തരാം”. വൃക്ക ലഭിക്കാത്തതിനെ തുടര്‍ന്നു വലിയ ഒരു ഭാരവുമായി മുന്നോട്ട് പോയിക്കൊണ്ടിരിന്ന ആൻസിയുടെ കുടുംബത്തിന് പുതു പ്രതീക്ഷ പകരുന്ന വാക്കുകളായിരിന്നു അത്. വൈകിയില്ല. ലാസ്‌ലറ്റ് സന്യാസസമൂഹത്തിന്റെ പ്രോവിൻഷ്യൽ ഫാ. സജീവ് മാളിയേക്കലിന്റെയും മൂന്നുമുറി ഇടവക വികാരി ഫാ. സണ്ണി കളമ്പനാന്തടത്തിലിന്റെയും അനുമതി നേടി. അവരും പൂര്‍ണ്ണ സമ്മതം നല്‍കിയതോടെ അനുബന്ധ പരിശോധനകള്‍ പൂര്‍ത്തിയാക്കി നിലവില്‍ ഇരുവരും എറണാകുളം ലൂർദ് ആശുപത്രിയിൽ തുടരുകയാണ്.4 ദിവസം കഴിഞ്ഞാൽ നാട് മൊത്തം ആഗ്രഹിച്ച ആ സര്‍ജ്ജറി നടക്കും. വൃക്കദാനത്തിനായി 10 കിലോ തൂക്കം ഈ വൈദികൻ കുറച്ചിരിന്നു . മറ്റുള്ളവർക്കായി ജീവിതം സമർപ്പിച്ചു വൈദികനായപ്പോൾ മുതൽ, വൃക്ക ദാനം ചെയ്യാനുള്ള ആഗ്രഹമുണ്ടായിരിന്നുവെന്നും അർഹരെ കൺമുന്നിലെത്തിക്കണേയെന്ന പ്രാർത്ഥനയോടെ കഴിയുമ്പോഴാണു ആൻസിയുടെ വിവരം അറിയുന്നതെന്നും ഫാ. ജെൻസൺ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group