വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ച് എത്തിച്ച എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ.

ഇടുക്കി വാഗമണ്ണിൽ വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ച് വിൽപനയ്ക്ക് എത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിലായി.

വാഗമൺ പാറക്കെട്ട് പുന്നമുടി കിഴക്കേ ചെരുവിൽ സുരേഷിനെ (27) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്വകാഡും, വാഗമൺ പൊലീസും ചേർന്ന് പിടികൂടിയത്.

സുരേഷിൽ നിന്നും 13 ഗ്രാം എംഡിഎംഎയും 1.250 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. വിനോദ സഞ്ചാരികളെ ഉൾപ്പെടെയുള്ളവരെ ലക്ഷ്യം വച്ചാണ് സുരേഷ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group