ഭവനരഹിതർക്കായി റെയിന്‍ബോ പദ്ധതിയില്‍ ഭവനമൊരുക്കി സര്‍ഗ്ഗക്ഷേത്ര

പ്രളയ ദുരിതത്തിൽ ജീവിതം നഷ്ടപ്പെട്ടവർക്ക് പ്രത്യാശയുടെ ഭവനങ്ങളൊരുക്കികൊണ്ട് റെയിന്‍ബോ പദ്ധതി മുന്നേറുന്നത് കരുണയുള്ള മനസ്സുകളുടെ നിര്‍ല്ലോഭ സഹകരണം കൊണ്ടാണെന്ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. 2022 ഒക്‌ടോബറിലുണ്ടായ പ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ട കുടുംബത്തിനായി കാഞ്ഞിരപ്പള്ളി രൂപതാ റെയിന്‍ബോ പദ്ധതിയില്‍ ചെറുവള്ളിയില്‍ നിര്‍മ്മിച്ച ഭവനത്തിന്റെ ആശീര്‍വ്വാദം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനിക്കുന്ന സഹോദരങ്ങളെ കണ്ണുതുറന്ന് കാണുകയും കൈതുറന്ന് സഹായിക്കുകയും ചെയ്യുമ്പോഴാണ് സുവിശേഷം യാഥാര്‍ത്ഥ്യമാകുന്നതെന്നും മാര്‍ മാത്യു അറയ്ക്കല്‍ ഓര്‍മ്മിപ്പിച്ചു.

തിരുവനന്തപുരം സിഎംഐ പ്രൊവിന്‍സിന്റെ ചങ്ങനാശേരി സര്‍ഗ്ഗക്ഷേത്രയും ധര്‍മ്മാരാം കോളജും സഹകരിച്ച് നല്‍കിയ സാമ്പത്തിക സഹായത്തില്‍ ജോണച്ചന്‍ ഞള്ളിയില്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് റെയിന്‍ബോ പദ്ധതിയില്‍ ഭവനം പൂര്‍ത്തിയായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group