വിശുദ്ധ കുർബാന അടങ്ങിയ സക്രാരി മോഷ്ടിക്കപ്പെട്ടു.

സാംബിയൻ നഗരമായ കിട്ട്വായിൽ അജ്ഞാതരായ ആളുകൾ കത്തോലിക്കാ ദേവാലയത്തിൽനിന്ന് വിശുദ്ധ കുർബാന അടങ്ങിയ സക്രാരി മോഷ്ടിച്ചു. കഴിഞ്ഞദിവസം കിട്വെയിലെ കാംഫിൻസിയ സെന്റ് ജോൺ കത്തോലിക്കാ പള്ളിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ പള്ളിയിൽ ആക്രമണം നടത്തുകയും കുർബാന അടങ്ങിയ സക്രാരി ഉൾപ്പെടെ മറ്റ് പലവസ്തുക്കളും മോഷ്ടിക്കുകയും ചെയ്ത്തു. എന്നാൽ മോഷ്ടിക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തുള്ള ചോളംവയലിൽ നിന്ന് കണ്ടെത്തി.വിവരങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എന്നും മോഷ്ടാക്കളെ കണ്ടെത്തുവാൻ എത്രയും വേഗം അധികാരികൾക്ക് സാധിക്കട്ടെ എന്നും കാംഫിൻസിയ വികാരി ഫാദർ ഫെർഡിനൻഡ് ബാൻഡ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group