മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീക്കുനേരെ കേസ് എടുത്തു.

മധ്യപ്രദേശ് : സഹപ്രവർത്തകയായ അധ്യാപികയെ മതംമാറ്റാൻ പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് കത്തോലിക്കാ കന്യാസ്ത്രീക്കുനേരെ കേസ് എടുത്തു. മധ്യപ്രദേശിലെ ചാത്തൻപൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സെക്രെറ്റ് ഹാർട്ട് പ്രിൻസിപ്പൽ സിസ്റ്റർ ഭാഗ്യക്കെതിരെയാണ് കേസ് ചുമത്തിയത’ സിസ്റ്റർ ഭാഗ്യ തന്റെ കൂടെ ജോലിചെയ്യുന്ന സഹ അധ്യാപകയേ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മതപരിവത്തന വിരുദ്ധ നിയമം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ കേസ് തികച്ചും കെട്ടിച്ചമച്ചതാണ് എന്നും മതപരിവർത്തനവുമായി ബന്ധപ്പെട്ട യാതൊരു നടപടികളും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് രൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസർ ഫാദർ പോൾ വർഗീസ് പറഞ്ഞു. കഴിഞ്ഞ വർഷം സ്കൂളിൽനിന്ന് പിരിഞ്ഞു പോയ അധ്യാപികയെ മറയാക്കി സ്കൂളിന്റെ സൽപ്പേരിനു കളങ്കം വരുത്തുവാൻ ചില സംഘടനകളുടെ ഗൂഢലക്ഷ്യങ്ങളാണ് കേസിനു പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഹിന്ദു അനുകൂല സർക്കാർ വന്നതിനുശേഷം ജനുവരിയിൽ പാസ്സാക്കിയ മതപരിവർത്തന നിയമത്തിൽ ക്രിസ്ത്യാനികൾക്കെതിരെ ചുമത്തപ്പെടുന്ന ഏറ്റവും പുതിയ കേസ് ആണ് ഇത്.സംസ്ഥാനത്ത ഇതുവരെ 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസ്റ്റേഴ്സ് ഓഫ് ദി ടെസ്റ്റിട്യൂട് നടത്തുന്ന സേക്രട്ട് ഹാർട്ട് സ്കൂളിൽ ആയിരത്തോളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.പ്രിൻസിപ്പൽ സിസ്റ്ററെ പിരിച്ചുവിടണമെന്നും ഉടൻതന്നെ സിസ്റ്ററെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് വലതു പക്ഷ ഹിന്ദു പ്രവർത്തകർ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ക്രിസ്ത്യൻ വിരുദ്ധ കേന്ദ്രമായി മധ്യപ്രദേശ് മാറിയെന്നും ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ സംസ്ഥാനത്ത വർധിച്ചുവരുകയാണെന്ന് സഭ നേതാക്കൾ കുറ്റപ്പെടുത്തി. ക്രിസ്ത്യാനികളുടെ ഭവനങ്ങളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും ലക്‌ഷ്യം വെച്ചുകൊണ്ടുള്ള സംഘടിത നീക്കത്തിനെതിരെ ക്രിയാത്മകമായ സമീപനം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സംസ്ഥാനത്തെ ക്രിസ്ത്യൻ സഭയുടെ പബ്ലിക് റിലേഷൻ ഓഫീസർ ഫാദർ മരിയ സ്റ്റീഫൻ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group