യുദ്ധം അവസാനിക്കാൻ ദൈവ മാതാവിന്റെ മാധ്യസ്ഥം തേടി കനത്ത മഞ്ഞിലും ജപമാല പ്രദക്ഷിണം നടത്തി പോളണ്ടിലെ വിശ്വാസികൾ

റഷ്യ – യുക്രൈൻ സംഘർഷം തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്ന അവസരത്തിൽ യുദ്ധം അവസാനിക്കുവാൻ പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥo തേടി ജപമാല പ്രദക്ഷിണം നടത്തി പോളണ്ടിലെ ക്രൈസ്തവ വിശ്വാസികളായ പുരുഷന്മാർ.

യുക്രൈനിലെ യുദ്ധം അവസാനിക്കാൻ അനേകരാണ് ജപമാല എന്ന ആയുധം കയ്യിലേന്തിയിരിക്കുന്നത്. കാരണം സമാധാന രാജ്ഞിയായ പരിശുദ്ധ അമ്മ ലോകത്ത് വീണ്ടും സമാധാനം പുനഃസ്ഥാപിക്കുമെന്നാണ് ക്രൈസ്തവ ലോകത്തിന്റെ വിശ്വാസം. അതുകൊണ്ടു തന്നെ ലോക സമാധാനത്തിനു വേണ്ടി പോളണ്ടിലെ പുരുഷൻമാർ പരിശുദ്ധ അമ്മയുടെ മനോഹരമായ ചിത്രവും വഹിച്ച്, ജപമാലയുമേന്തി പ്രാർത്ഥനകൾ ഉരുവിട്ട് അതിശൈത്യത്തിലും ജപമാല റാലി നടത്തുകയാണ്. ചില പുരുഷന്മാർ തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ കമ്പിളി വസ്ത്രങ്ങൾ പോലും ധരിച്ചില്ല. പക്ഷേ, അതൊന്നും അവരുടെ ദൗത്യത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നില്ല. സഹനങ്ങളൊക്കെയും ലോക സമാധാനത്തിനു വേണ്ടി അവർ പരിശുദ്ധ അമ്മ വഴി ദൈവത്തിന് സമർപ്പിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group