ഇസ്രയേലിന്റെ 11-ാമത് പ്രസിഡന്റ്: ഐസക് ഹെര്‍സോഗ്

ജെറുസലേം: ഇസ്രയേലിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിജീവികളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള നേതാവാണ് ഐസക് ഹെര്‍സോഗ്.ജൂതരാജ്യത്തിന്റെ 11-ാമത് പ്രസിഡന്റാണു ഇദ്ദേഹം .120 പേരില്‍ 87 പേരുടെ വോട്ടുകള്‍ നേടിയാണ് ഐസക് തെരഞ്ഞെടുക്കപ്പെട്ടത്. എതിരാളിയായിരുന്ന മിറിയം പെരെറ്റ്‌സിന് 27 വോട്ട് മാത്രമാണ് ലഭിച്ചത്.മിറിയം പെരെറ്റ്സിനെയാണ് അദ്ദേഹം പരാജയ പ്പെടുത്തിയത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റുവൻ റിവിലിൻറെ പിൻഗാമിയായി ജൂ ലൈ ഒമ്പതിന് ഇസാക്ക് സ്ഥാനമേൽക്കും. ഏഴു വർഷമാണു കാലാവധി. 2015ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ എതിരാളിയായിരുന്നു ഇസാക്ക്. 2003 മുതൽ 2018 വരെ പാർലമെന്റംഗമായിരുന്നു.

 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group