സമാധാനത്തിനായി മംഗള ഗീതം മുഴക്കി വത്തിക്കാൻ റേഡിയോ..

യുക്രെയ്നിലെ യുദ്ധത്തിനെതിരായുള്ള മാനവ ചൈതന്യത്തിന്റെ സാക്ഷ്യമായി സമാധാനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു കൊണ്ട് വത്തിക്കാൻ റേഡിയോയുടെ നേതൃത്വത്തിൽ സമാധാനത്തിനായി മംഗളഗീതം” (Ode to Peace) പ്രക്ഷേപണം ചെയ്തു.
യൂറോപ്യൻ യൂണിയനിലെ 56 ഓളം റേഡിയോ ചാനലുകൾ ഒരുമിച്ചാണ് ഈ പ്രക്ഷേപണം നടത്തിയത്.

ബീഥോവന്റെ 9 മത് സിംഫണി മുഴുവനായോ ഭാഗീകമായോ പ്രക്ഷേപണം ചെയ്യുന്ന ഈ സംരംഭത്തെ “Public Radio Together. Ode to Peace-Stop the War in Ukraine” എന്നാണ് പേര് നൽകിയിട്ടുള്ളത്.

വ്യക്തികൾക്കും ജനതകൾക്കുമിടയിൽ സാഹോദര്യ ബന്ധം കെട്ടിപ്പടുക്കാനുള്ള ആവശ്യകത സംഗീതം കൊണ്ട് അടിവരയിടുന്ന ലളിതവും എന്നാൽ സുപ്രധാനവുമായ ഒരു സംരംഭം എന്നാണ് ഇതിനെ വത്തിക്കാൻ റേഡിയോ/ ന്യൂസ് തലവനായ മാസ്സിമില്യാനോ മെനിക്കെത്തി വിശേഷിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group