ലോസ് ആഞ്ചലസ് അതിരൂപതക്ക് 4 പുതിയ സഹായ മെത്രാന്മാർ

43 ലക്ഷത്തിലധികം വിശ്വാസികളുള്ള ലോസ് ആഞ്ചലസ് അതിരൂപതക്ക് പുതിയതായി 4 സഹായ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ.

ആർച്ച് ബിഷപ്പ് ജോസ് ഗോമസിനെ സഹായിക്കാൻ മോൺ. ആൽബർട്ട് ബഹൂത്ത്, ഫാ. മാത്യു എൽഷോഫ്, ഫാ. ബ്രയാൻ നൂൺസ്, ഫാ. സ്ലോവോമിർ സ്ക്രെഡ്ക എന്നിവരെയാണ് പാപ്പ നിയമിച്ചിരിക്കുന്നത്. അതിരൂപതയിലെ ദൈവകുടുംബത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണെന്നും ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും പാപ്പയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആര്‍ച്ച് ബിഷപ്പ് ഗോമസ് പറഞ്ഞു.

നിലവിലെ സഹായ മെത്രാന്മാരായ മാർക്ക് വി. ട്രൂഡോ, അലജാൻഡ്രോ ഡി. അക്ലാൻ എന്നിവരോടൊപ്പം നാല് മെത്രാന്‍മാര്‍ കൂടി അഭിഷിക്തരാകുന്നതോടെ ലോസ് ആഞ്ചലസ് അതിരൂപതയിലെ ആകെ സഹായ മെത്രാന്‍മാരുടെ എണ്ണം ആറായി ഉയരും. ഈ വർഷമാദ്യം, അതിരൂപത സഹായ മെത്രാൻ ഡേവിഡ് ഒ കോണൽ കൊല്ലപ്പെട്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group