ക്രിസ്ത്യാനികൾ ഇല്ലാത്ത ഇറാഖ് പൂർണമാകില്ലെഎന്ന പ്രസ്ഥാപന നടത്തി ഇറാഖ് പ്രധാനമന്ത്രി

ക്രിസ്ത്യാനികൾ ഇല്ലാതെ ഇറാഖ് പൂർണമാകില്ല എന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കദവി അഭിപ്രായപ്പെട്ടു.രാജ്യത്ത് പ്രവർത്തിക്കുന്ന ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ കൗൺസിൽ യോഗത്തിലാണ് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ കദവി ഇങ്ങനെ ഒരു പ്രസ്ഥാപന നടത്തിയത്. അപ്പോസ്തോലിക കാലം മുതലുള്ള ഇറാഖിലെ തദ്ദേശീയ ക്രിസ്ത്യൻ സമൂഹങ്ങളുടെ സാന്നിധ്യത്തെ പറ്റിയും പ്രസിഡന്റ് ഓർമിപ്പിച്ചു. സമൂഹത്തിൽ ക്രിസ്ത്യൻ മത വിശ്വാസികൾ നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങളും സാമൂഹ്യ സാമ്പത്തിക വിശ്വാസങ്ങളും തൊഴിൽ വിദ്യഭ്യാസ മേഖലയിലെ സംഭാവന യെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിനുവേണ്ടി ക്രിസ്തവനേതാക്കന്മാർ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം വിസ്മരിച്ചില്ല.രാജ്യത്ത് ക്രിസ്ത്യാനികൾ ഇല്ലെങ്കിൽ ഇറാഖ് പൂർണമാകില്ലെന്നും രാജ്യത്തെതന്നെ കെട്ടിപ്പടുക്കുന്ന ഒരു വിഭാഗമാണ് ക്രിസ്ത്യാനികൾ എന്നും പ്രസിഡന്റുമായി അഭിപ്രായപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group