ജനനായകന് വിട നല്‍കാന്‍ ഒരുങ്ങി ജന്മനാട്; കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഉച്ച കഴിഞ്ഞ് അവധി

കോട്ടയം :മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാനൊരുങ്ങി ജന്മനാടായ കോട്ടയം. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം നാളെ വൈകിട്ട് പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും.

തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി കൊണ്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വൈകിട്ട് അഞ്ച് മുതല്‍ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉമ്മന്‍ ചാണ്ടിയോടുള്ള ആദര സൂചകമായി കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ അടച്ചിടും.

വിലാപയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായി തിരുവല്ല നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവേലിക്കര റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കാവുംഭാഗം -ഇടിഞ്ഞില്ലം റോഡ് വഴിയും, എം സി റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ ബൈപാസിലൂടെയുമാകും കടത്തിവിടുക. വിലാപയാത്ര ഏനാത്ത് എത്തുമ്പോള്‍ ഗതാഗത നിയന്ത്രണം പൂര്‍ണമായും ഏര്‍പ്പെടുത്തും. കെഎസ്ആര്‍ടിസി ജംഗ്ഷനിലും ഭൗതിക ശരീരം അല്‍പസമയം പൊതുദര്‍ശനത്തിന് വെക്കുന്നുണ്ട്. വിലാപയാത്ര കടന്നുപോകും വരെ നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group