യുദ്ധം ഒരു പരാജയമാണ് : മാർപാപ്പാ

യുദ്ധം ഉണ്ടാക്കുന്ന പ്രതിസന്ധികളെ കുറിച്ച് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.

യുദ്ധം എപ്പോഴും ഒരു പരാജയമാണ്. എവിടെയെല്ലാം പോരാട്ടം നടക്കുന്നുവോ അവിടെയെല്ലാം ജനങ്ങൾ തളർന്നു കഴിഞ്ഞു. പ്രാർത്ഥന ഫലപ്രദമായതിനാൽ അക്ഷീണരായി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. സമാധാനത്തിനായി സമൂർത്തമായി സമർപ്പിക്കുന്ന മനസ്സുകളും ഹൃദയങ്ങളും ഉണ്ടാകാനുള്ള വരത്തിനായി നമുക്ക് കർത്താവിനോടു പ്രാർത്ഥിക്കാം.”

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ് എന്ന ഭാഷകളില്‍ #Peace എന്ന രണ്ട് ഹാഷ്ടാഗോടു കൂടിയാണ് പാപ്പാ തന്റെ സന്ദേശം പങ്കുവച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m