വരും മണിക്കൂറില്‍ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത നിർദേശം

സംസ്ഥാനത്ത് വരും മണിക്കൂറില്‍ 11 ജില്ലകളില്‍ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപകനാശമാണ് ഉണ്ടായത്. നൂറിലധികം വീടുകള്‍ തകര്‍ന്നു. 64 ദുരിതാശ്വാസ ക്യാംപുകളിലായി 1200 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. തീരമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞതോടെ കുതിരാനില്‍ ഗതാഗത നിയന്ത്രണം തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ ഇടവിട്ട് മഴ തുടരുകയാണ്. മണിമലയാര്‍ കരകവിഞ്ഞത് കാരണം തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ കൂടുതല്‍ ഇടങ്ങളില്‍ വെള്ളം കയറി. രാത്രിയും രക്ഷാസംഘം ആളുകളെ ക്യാമ്ബുകളിലേക്ക് മാറ്റിയിരുന്നു. അതസമയം, ഓറഞ്ച് അലര്‍ട്ടുള്ള ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group