പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം; സ്റ്റേ​റ്റ് ക​ൺ​ട്രോ​ൾ റൂം ​തുറന്നു

കൊച്ചി :കേരളത്തിൽ മ​​​ഴ​​​ രൂക്ഷമായ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​രോ​​​ഗ്യ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ സ്റ്റേ​​​റ്റ് ക​​​ൺ​​​ട്രോ​​​ൾ റൂം ​​​ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് അ​​​റി​​​യി​​​ച്ചു.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​മു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ൾ ദൂ​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യാ​​​ണ് ക​​​ൺ​​​ട്രോ​​​ൾ റൂം ​​​ആ​​​രം​​​ഭി​​​ച്ച​​​ത്.

ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ക​​​ൺ​​​ട്രോ​​​ൾ റൂം ​​​ന​​​മ്പ​​​രി​​​ലേ​​​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പാ​​​ന​​​ലു​​​ൾ​​​പ്പെ​​​ട്ട ദി​​​ശ​​​യി​​​ലെ ന​​​മ്പ​​​രി​​​ലേ​​​ക്കും വി​​​ളി​​​ക്കാ​​​മെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി ക​​​ൺ​​​ട്രോ​​​ൾ റൂ​​​മി​​​ലെ 9995220557, 9037277026 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളി​​​ലാ​​​ണ് വി​​​ളി​​​ക്കേ​​​ണ്ട​​​ത്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​രോ​​​ഗ്യ സം​​​ബ​​​ന്ധ​​​മാ​​​യ എ​​​ല്ലാ സം​​​ശ​​​യ​​​ങ്ങ​​​ളും ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പാ​​​ന​​​ലു​​​ള്ള ദി​​​ശ കോ​​​ൾ സെ​​​ന്‍റ​​​ർ വ​​​ഴി ചോ​​​ദി​​​ക്കാം. 104, 1056, 0471 2552056, 2551056 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളി​​​ൽ ദി​​​ശ​​​യു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ൾ 24 മ​​​ണി​​​ക്കൂ​​​റും ല​​​ഭ്യ​​​മാ​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group