അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് 60 പേർ മരിച്ച സംഭവം ; അനുശോചനം രേഖപ്പെടുത്തി മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇറ്റലിയിൽ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പടെ 60 പേർ മരിച്ച സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പയും ഇറ്റലിയിലെ സഭയും അനുശോചനം അറിയിച്ചു.

അപകടത്തിൽപെട്ട 80 പേരെ രക്ഷപെടുത്തി. ഇരുനൂറിലേറെപ്പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്ന് ഇറ്റലിയുടെ ആഭ്യന്തരമന്ത്രി മത്തിയോ പിയാന്റെദോസി വ്യക്തമാക്കി.

കടൽ വഴി ആളുകളെ ഇറ്റലിയിൽ എത്തിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ളവരുമായി തുർക്കിയിൽ നിന്നു പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. ആയിരങ്ങളാണ് എല്ലാ വർഷവും കടൽമാർഗ്ഗം ഇറ്റലിയിൽ എത്തി അവിടെ നിന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ജീവൻ പണയപ്പെടുത്തിയാണ് കുടുംബത്തോടെയുള്ള ഈ സാഹസികയാത്ര ഇവർ നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group