63മത് അന്താരാഷ്ട്ര മിലിട്ടറി തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു

ഇവിടെ ഒരു ദൈവാലയം നിര്‍മ്മിക്കുക എന്ന പ്രമേയവുമായി വിവിധ രാജ്യങ്ങളിലെ സൈനികര്‍ ലൂർദ്ദിലേക്ക് നടത്തിയ 63-മത് അന്താരാഷ്ട്ര മിലിട്ടറി തീര്‍ത്ഥാടനം ശ്രദ്ധേയമാകുന്നു.

സൈനികര്‍ തങ്ങളുടെ വ്യത്യസ്തതകള്‍ മറന്ന് ഒരേ അമ്മയുടെ ആത്മീയ പുത്രരെന്ന നിലയില്‍ മാതൃസ്തുതികള്‍ ആലപിച്ച് ഒത്തുചേര്‍ന്നപ്പോള്‍ അത് ആഗോള സമൂഹത്തിന് മുന്നില്‍ വലിയ വിശ്വാസപ്രഘോഷണമായി മാറുകയായിരുന്നു.

സൈനിക വൃത്തിയില്‍ ആയിരിക്കെ ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകള്‍ പരിശുദ്ധ അമ്മയുടെ തൃപ്പാദത്തിങ്കല്‍ തുറന്നുവെച്ച് സൗഖ്യം നേടി മടങ്ങുകയാണ് പ്രസ്തുത തീര്‍ത്ഥാടനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. വീല്‍ ചെയറുകളില്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരും നിരവധിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group