എത്യോപ്യയിൽ പട്ടിണിമൂലം 700 പേർ മരിച്ചു

ആ​​ഴ്ച​​ക​​ൾ​​ക്കി​​ടെ പ​​ട്ടി​​ണി​​മൂ​​ലം എത്യോപ്യയിൽ 700ലധികം പേർ മരിച്ചതായി റിപ്പോർട്ട്.

അ​​മേ​​രി​​ക്ക​​യും യു​​എ​​ന്നും ഭ​​ക്ഷ്യ​​സ​​ഹാ​​യം നി​​ർ​​ത്തി​​യ​​തു​​മൂ​​ല​​മാ​​ണി​​ത്. പ​​ട്ടി​​ണി​​പ്പാ​​വ​​ങ്ങ​​ൾ​​ക്കു​​ള്ള ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ മോ​​ഷ്ടി​​ച്ചു​​ക​​ട​​ത്തി വി​​ല്പ​​ന ന​​ട​​ത്തു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു ഭ​​ക്ഷ്യ​​സ​​ഹാ​​യം നി​​ർ​​ത്തി​​യ​​ത്.

മാ​​ർ​​ച്ചി​​ലാ​​ണ് യു​​എ​​ന്നും യു​​എ​​സും ആ​​ദ്യം ടി​​ഗ്രേ​​യി​​ലേ​​ക്കു​​ള്ള ഭ​​ക്ഷ്യ​​സ​​ഹാ​​യം നി​​ർ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ജൂ​​ണി​​ൽ എ​​ത്യോ​​പ്യ മു​​ഴു​​വ​​ൻ ഭ​​ക്ഷ്യ​​സ​​ഹാ​​യം നി​​ർ​​ത്തി. ര​​ണ്ടു കോ​​ടി ആ​​ളു​​ക​​ളെ അ​​തു ബാ​​ധി​​ച്ചു. മാ​​ർ​​ച്ചി​​നു​​ശേ​​ഷം ടി​​ഗ്രേ​​യി​​ലെ ഏ​​ഴു സോ​​ണു​​ക​​ളി​​ൽ 728 പേ​​ർ പ​​ട്ടി​​ണി​​കി​​ട​​ന്നു മ​​രി​​ച്ചു​​വെ​​ന്ന് ഡി​​സാ​​സ്റ്റ​​ർ റി​​സ്ക് മാ​​നേ​​ജ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. മ​​രി​​ച്ച​​വ​​രി​​ലേ​​റെ​​യും കു​​ട്ടി​​ക​​ളും വ​​യോ​​ധി​​ക​​രു​​മാ​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group