ബംഗ്ലാദേശിന് സഹായഹസ്തവുമായി UN ഏജൻസിയും കാരിത്താസും

ബംഗ്ലാദേശ് : ജനുവരി 14-)o തീയ്യതി ബംഗ്ലാദേശിലെ രോഹിൻഗ്യ അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ വീടും തങ്ങൾക്കുണ്ടായതെല്ലാം നഷ്ടപ്പെട്ട റോഹിൻഗ്യ അഭയാർത്ഥികളെ സഹായിക്കുവാനായി UN ഏജൻസിയും കാരിത്താസും രംഗത്ത് എത്തി.തെക്കു കിഴക്കൻ ബംഗ്ലാദേശിലെ റോഹിൻഗ്യ അഭയാർത്ഥി ക്യാംപിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് തീപിടുത്തമുണ്ടായത് ഏകദേശം 500 വീടുകളും 150 കടകളും നശിച്ചിരുന്നു.3500 ഓളം പേർക്ക് താൽക്കാലികമായി വീട് നഷ്ടപ്പെട്ടു. നായ് പാര ക്യാംപിലുണ്ടായ തീപിടുത്തത്തിൽ ആളപായമില്ല എന്ന് Refugee Relief and Repartiation Commission (RRC ) പറഞ്ഞു .നായ്‌പാറ ക്യാംപിൽ 22500 അഭയാർത്ഥികളാണ് ഉള്ളത് . ഇതിൽ 17800 പേര് സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമാണ് തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group