വിശ്വാസീസമൂഹത്തിന് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി:ക്രിസ്തുവിനെ ജീവിതംകൊണ്ട് സാക്ഷ്യം നൽകുന്നതിൽ ക്രൈസ്തവർ പരാജയപ്പെടരുതെന്ന മുന്നറിയിപ്പുനൽകി ഫ്രാൻസിസ് മാർപാപ്പ.യൂറോപ്പ്യൻ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാൻ സമിതികളുടെ കൂട്ടായ്മയായ ‘കൗൺസിൽ ഓഫ് ബിഷപ്‌സ് കോൺഫറൻസ് ഓഫ് യൂറോപ്പി’ന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.ഹഗ്ഗായി പ്രവാചകന്റെ പുസ്തകം ഒന്നാം അധ്യായത്തിലെ വാക്കുകളിൽ ആവിഷ്‌കൃതമായ ധ്യാനിക്കുക, പുനർനിർമിക്കുക, കാണുക എന്നീ ത്രിവിധ ആഹ്വാനങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു മാർപാപ്പയുടെ സന്ദേശം.യൂറോപ്പിലെ ക്രൈസ്തവ വിശ്വാസം വലിയ വെല്ലുവിളി യിലൂടെയാണ് കടന്നുപോകുന്നത്, നമുക്കു ചുറ്റും ദൈവാലയങ്ങൾ ശൂന്യമായിക്കൊണ്ടിരിക്കുകയും യേശു വിസ്മരിക്കപ്പെടുകയും ചെയ്യുന്നു, ക്രൈസ്തവസമൂഹം സുരക്ഷിതത്വത്തിൽ മറഞ്ഞിരിക്കാനുള്ള പ്രലോഭനത്തിൽ അകപ്പെടുന്നു എന്നതാണ് ഇതിന് കാരണമെന്നും മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group