പാലാ :ദൈവം നല്കുന്ന സമ്മാനമാണു മക്കളെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പും മാതൃവേദി ബിഷപ് ലെഗേറ്റുമായ മാര്‍ ജോസ് പുളിക്കൽ ഓര്‍മിപ്പിച്ചു. അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ ‘ജീവന്റെ സംരക്ഷണം’ എന്ന വിഷയത്തില്‍ നടത്തിയ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവമനസ് സ്വീകരിക്കാന്‍ തയാറായ കുടുംബങ്ങള്‍ കൂട്ടായ്മയുടെ ബലവും ശക്തിയും അനുഗ്രഹവുമായി മാറുന്നെന്നും അദ്ദേഹം പറഞ്ഞു. വിവിധ രൂപതകളില്‍നിന്ന് 300ഓളം പേര് പങ്കെടുത്തു. ആറും അതിലധികവും മക്കളുള്ള 90 വലിയ കുടുംബങ്ങളെ ആദരിച്ചു.
മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. ഡോ. ഫിന്റോ ഫ്രാന്‍സിസ് ജീവന്റെ സംരക്ഷണം എന്ന വിഷയത്തെക്കുറിച്ചും ഡോ. റെജു വര്‍ഗീസ് ഉത്തരവാദിത്വമുള്ള രക്ഷാകര്‍തൃത്വം എന്ന വിഷയത്തിലും ക്ലാസുകള്‍ നയിച്ചു.
ഡയറക്ടര്‍ റവ. ഫാ. വില്സന് എലുവത്തിങ്കല്‍ കൂനന്‍ ആമുഖപ്രഭാഷണം നടത്തി. ആനിമേറ്റര്‍ സിസ്റ്റര്‍. ഡോ. സാലി പോള്‍, റോസിലി പോള്‍ തട്ടില്‍, അന്നമ്മ ജോണ്‍ തറയില്‍, ബീന ബിറ്റി, റിന്‍സി ജോസ്, മേഴ്സി ജോസഫ്, ടെസി സെബാസ്റ്റ്യന്‍ തുടങ്ങിയവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group