ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ തുടര്‍ക്കഥയാക്കുന്നു.

കോതമംഗലത്തു ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ വർധിക്കുന്നു.കോതമംഗലം രൂപതയുടെ കീഴിലുള്ള പുലിയൻപാറ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിലെ രൂപക്കൂട്ടിൽ സ്ഥാപിച്ചിരുന്ന മാതാവിൻ്റെ തിരുസ്വരൂപം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി ദിവസങ്ങള്‍ക്കകം മറ്റൊരു ആക്രമണം. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയുടെ കല്ലാമക്കുത്ത് വിശുദ്ധ അന്തോണീസിന്റെ കപ്പേളയാണ് അജ്ഞാതര്‍ തകര്‍ത്തത്. രാവിലെ നേർച്ചയിടാനെത്തിയവരാണ് ചാപ്പൽ തകർക്കപ്പെട്ട നിലയിൽ കണ്ടത്. ഇവർ പള്ളിയിൽ വിവരമറിയിക്കുകയായിരുന്നു. പള്ളി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മുവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമീപത്തുള്ള ടയർ കടയുടെ മുൻപിൽ ചാപ്പലിൻ്റെ ചിത്രം വരച്ച് എറിഞ്ഞുതകർക്കേണ്ട ഭാഗം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. കോതമംഗലം രൂപതയുടെ കീഴിലുള്ള രണ്ടാമത്തെ പള്ളിയാണ് ഒരാഴ്ച്ചക്കിടയിൽ ആക്രമണത്തിരയാവുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group