കോട്ടയം: ജി 20യോടനുബന്ധിച്ചുള്ള ഔദ്യോഗിക ചടങ്ങുകൾക്കായി റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പായെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം ഇതിനോടകം ഫ്രാൻസിസ് പാപ്പ പ്രകടിപ്പിച്ചിട്ടുള്ളതാണ്.
കേന്ദ്രസർക്കാർ ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് പലതവണ പറഞ്ഞെങ്കിലും ഇക്കാലമത്രയും യാതൊരു നടപടിയുണ്ടായിട്ടില്ല. ഈ മാസം 30, 31 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായി 29ന് റോമിലെത്തുന്ന സന്ദർഭം നല്ലൊരു അവസരമാക്കി മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്ന് വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group