“സെമിനാരിയിൽ പ്രവേശിച്ച നിമിഷം മുതൽ രക്തസാക്ഷികളായി മരിക്കാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾക്കറിയാം -ഒക്ടോബർ 11-ന്, നൈജീരിയയിലെ കഫൻചാൻ രൂപതയിലെ ക്രൈസ്റ്റ് ദി കിംഗ്’ സെമിനാരിയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെടുകയും ശേഷം മോചിതരാവുകയും ചെയ്ത വൈദികാർത്ഥികളുടെ വാക്കുകളാണിത്. ചാപ്പലിൽ പ്രാർത്ഥിക്കുകയായിരുന്ന 3 സെമിനാരിക്കാരെ ജിഹാദികൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സെമിനാരിയിൽ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാൻ പലതവണ ആകാശത്തേക്ക് വെടിയുതിർത്ത ശേഷമാണ് വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയത്.പിന്നീട് 48 മണിക്കൂറോളം തടങ്കലിലാക്കുകയും ചെയ്തു. അതിനുശേഷം വിട്ടയച്ചു.തടവറയിൽ കഴിഞ്ഞത്
“ ഭയമില്ലാതെയാണെന്നും വായ തുറക്കാതെ പ്രാർത്ഥിച്ചും ചുണ്ടുകൾ മാത്രം അനക്കി ഒരുമിച്ച് ജപമാല ചൊല്ലിയും ഞങ്ങളവിടെ കഴിഞ്ഞുവെന്നും വിദ്യാർഥികൾ വെളിപ്പെടുത്തുന്നു . തട്ടിക്കൊണ്ടുപോയവർ ഞങ്ങൾ ഭയപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ, മോചിപ്പിക്കാൻ പണം ആവശ്യപ്പെട്ട് സെമിനാരിയിലേക്ക് വിളിച്ചു. ചർച്ചകൾ നടന്നെങ്കിലും സഭ മോചനദ്രവ്യം നൽകിയില്ല. ഒടുവിൽ വിട്ടയക്കാൻ തീരുമാനിച്ചു. ദൈവം തന്റെ ജനത്തെ മറക്കുന്നില്ലെന്ന് മാത്രമേ നമുക്ക് പറയാൻ കഴിയൂ, മോചിതരായ വിദ്യാർത്ഥികൾ പറയുന്നു.നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെ കുറിച്ചുള്ള ആശങ്കയും വിദ്യാർത്ഥികൾ പങ്കുവെച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group