മാർപാപ്പായുടെ സൈപ്രസ്-ഗ്രീസ് സന്ദർശനങ്ങൾ ഡിസംബർ 2-6 വരെ…

ഫ്രാന്‍സിസ് മാർപാപ്പായുടെ അടുത്ത വിദേശഅജപാലന സന്ദർശനങ്ങൾക്ക് സൈപ്രസ് – ഗ്രീസ് വേദി ആകുന്നു.

സൈപ്രസ് – ഗ്രീസ് സന്ദർശനം ഡിസംബർ 2-6 വരെ തീയതികളില്‍ നടക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്ത വിതരണകാര്യാലയം വ്യക്തമാക്കി.

രണ്ടാം തീയതി സൈപ്രസ്സിൽ എത്തുന്ന പാപ്പാ നിക്കൊസീയ സന്ദർശിച്ചതിനു ശേഷം നാലാം തീയതി ഗ്രീസിലേക്കു പോകും. ആറാം തീയതിവരെ ഗ്രീസിൽ ചിലവിടുന്ന മാർപാപ്പാ അവിടെ ഏതൻസും ലെസ്വോസ് ദ്വീപുമായിരിക്കും സന്ദർശിക്കുക.

പൗരാധികാരികളുടെയും പ്രാദേശിക സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ചാണ് മാർപാപ്പാ ഈ നാടുകളിൽ എത്തുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group