കോഴിക്കോട് :സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നു സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ സാധാരണക്കാർ കഷ്ടപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
കോഴിക്കോട് സെന്റ് സേവ്യേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഏര്‍പ്പെടുത്തിയ രണ്ടാമത് സവേരിയന്‍ പുരസ്കാരം സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചപകേശന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗം കിട്ടിയാല്‍ രാജാക്കന്മാരാണെന്ന വികാരമാണ് ചിലര്‍ക്കെന്നും ജനങ്ങളെ അവര്‍ തള്ളിക്കളയുന്നുവെന്നും വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകൾ പലതവണ കയറിയിറങ്ങേണ്ട അവസ്ഥയാണ് സാധാരണക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നതെന്നും ഈ സാഹചര്യം മാറണമെന്നും ആർച്ച് ബിഷപ് പറഞ്ഞു.ജോലിയോട് കൂറും നീതിബോധവുമുള്ള പഞ്ചപകേശനെപ്പോലെയുള്ള ഉദ്യോഗസ്ഥരെയാണ് നാടിനാവശ്യമെന്നും ബിഷപ് കൂട്ടിച്ചേർത്തു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group