കോട്ടയം : വിവാഹ പ്രായം സംബന്ധിച്ച് സര്‍ക്കാര്‍ നിശ്ചയിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.
വിവാഹപ്രായം പുനര്നിശ്ചയിക്കുന്നതു സംബന്ധിച്ച സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഭ ഇടപെടാനില്ലെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ചു സര്‍ക്കാര്‍ നിശ്ചയിക്കുന്നതു സഭകള്‍ അംഗീകരിക്കും. സഭ ചര്‍ച്ച ചെയ്തു പ്രായം സംബന്ധിച്ച തീരുമാനം സര്‍ക്കാരിനെ അറിയിക്കുന്ന രീതിയില്ലന്നും ചര്‍ച്ചയ്ക്കു വിധേയമായി വിവാഹപ്രായം നിശ്ചയിക്കേണ്ടതു സര്‍ക്കാരാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group