ഫാത്തിമാനാഥയുടെ തിരുസ്വരൂപ പ്രയാണം ഈ വർഷം 14 രാജ്യങ്ങളിലേക്ക്

അനുരജ്ഞനo മാനസാന്തരo ലോകജനതയ്ക്ക് പ്രചോദനമേകുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തുന്ന ഫാത്തിമാനാഥയുടെ തിരുസ്വരൂപ പ്രയാണം ഈ വർഷം 14 രാജ്യങ്ങളിലായാണ് നടക്കുക.

പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ ദർശനത്തിന് സാക്ഷിയായ സിസ്റ്റർ ലൂസിയ നൽകിയ വിവരണപ്രകാരം തയാറാക്കിയ തിരുരൂപത്തിന്റെ പകർപ്പാണ് പ്രയാണത്തിന് ഉപയോഗിക്കുന്നത്.

1947ൽ ആരംഭിച്ച, ഇതിനകം അനേകം രാജ്യങ്ങളിൽ ക്രമീകരിക്കപ്പെട്ട, വിഖ്യാതമായ മരിയൻ പ്രയാണത്തിന്റെ തുടർച്ച തന്നെയാണിത്. മഹാമാരിമൂലമുണ്ടായ നീണ്ട ഇടവേളക്കു ശേഷം പുനരാരംഭിച്ച പ്രയാണം പോർച്ചുഗൽ, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ, അമേരിക്ക, നിക്കരാഗ്വ, അർജന്റീന, ചിലി, കൊളംബിയ എന്നിങ്ങനെ 14 രാജ്യങ്ങളിലൂടെയാണ് കടന്നുപോകുക. കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിയിലെകൗകാസസ് റീജ്യണിൽ ഉൾപ്പെടുന്ന രാജ്യങ്ങളും പര്യടന പട്ടികയിലുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group