ബൈബിൾ മ്യൂസിയത്തിൽ ടൂറിനിലെ തിരുക്കച്ച പ്രദർശിപ്പിക്കും.

വാഷിങ്ടൺ ഡിസിയിലെ ബൈബിൾ മ്യൂസിയത്തിൽ ടൂറിനിലെ തിരുക്കച്ച പ്രദർശിപ്പിക്കും അടുത്ത മാസമാണ് മ്യൂസിയം കാഴ്ചക്കാർക്കായി തുറന്നുകൊടുക്കുന്നത്.ദ ഷ്വാഡ് ഓഫ് ടൂറിൻ എന്ന പേരിൽ നടക്കുന്ന പ്രദർശനം ഫെബ്രുവരി 26 ന് ആരംഭിച്ച് ജൂലൈ 31 ന് സമാപിക്കും.ക്രിസ്തുവിന്റെ തിരുശരീരം പൊതിയാൻ ഉപയോഗിച്ചതാണെന്ന് പരമ്പരാഗതമായി വിശ്വാസിച്ചു വരുന്ന തിരുക്കച്ച ഇറ്റലിയിലെ ടൂറിനിലാണ് സൂക്ഷിച്ചിരിക്കുന്നത്.പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്ത ഒരു പുരുഷന്റെ ചിത്രം ഈ കച്ചയിൽ
പതിഞ്ഞിട്ടുണ്ട്.

വിശുദ്ധ ബൈബിളിന് വേണ്ടി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാണ് വാഷിങ്ടൺ ഡിസിയിലെ ബൈബിൾ മ്യൂസിയം. 2017 ലാണ് ഇത് ആരംഭിച്ചത്. സ്റ്റീവ് ഗ്രീൻ എന്ന വ്യക്തിയാണ് ഇതിന്റെ സ്ഥാപകൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group