മാഹി പള്ളിയെ ബസിലിക്കയായ ഉയര്‍ത്തികൊണ്ടുള്ള തിരുകർമ്മങ്ങൾ നാളെ

മലബാറിലെ ഏറ്റവുമധികം വിശ്വാസികൾ ഒത്തുചേരുന്ന ഇടമായ മാഹി അമ്മ ത്രേസ്യ തീർഥാടന കേന്ദ്ര(മാഹി പള്ളി, മാഹി സെയ്ൻറ് തെരേസാ തീർഥാടന കേന്ദ്രം)ത്തെ ബസിലിക്കയായി ഉയർത്തുന്ന തിരുകർമ്മങ്ങൾ നാളെ നടക്കും.

ഇതോടെ വടക്കൻ കേരളത്തിലെ പ്രഥമ ബസിലിക്കയെന്ന ബഹുമതി മാഹി പള്ളിക്ക് സ്വന്തമാകും.

മാഹി പള്ളിയുടെ ചരിത്രത്തിലൂടെ

മാഹി സെൻ്റ് തെരേസ തീർഥാടന കേന്ദ്ര ചരിത്രം 1726 ൽ മാഹിയിൽ താമസിച്ചിരുന്ന ഒരു നെയ്ത്തു കാരനും അദ്ദേഹത്തിൻ്റെ ഭാര്യയും മൂന്ന് കുട്ടികളും ക്രൈസ്തവ വിശ്വാസം ആർജിക്കുവാൻ തീരുമാനിച്ചു. വികാരിയായ ഡൊമിനി ക്കച്ചനെ ഈ അഭ്യർത്ഥനയുമായി സമീപിച്ചു. നിരന്തരമായി അച്ഛനെ ഈ കാര്യം ഉണർത്തിച്ചെങ്കിലും എങ്കിലും യാതൊരു പ്രതികരണവും അച്ച നിൽനിന്ന് അവർക്ക് ലഭിച്ചില്ല . നെയ്ത്തുകാരൻ്റെ ഉദ്ദേശത്തിൽ ഡൊമിനിക്കച്ഛൻ അല്പം സംശയാലുവായിരുന്നു. അയാളുടെ തീഷ്ണമായഅപേക്ഷയെ പരിഗണിച്ച് അച്ഛൻ പറഞ്ഞു ‘നീയും നിൻ്റെ കുടുംബവും കോഴിക്കോട് പോയി ജ്ഞാനസ്നാനം സ്വീകരിക്കുക ‘ കേട്ടു കേട്ടില്ല നെയ്ത്തുകാരനും കുടുംബവും കോഴിക്കോട്ടേക്ക് യാത്രയായി. കാൽനടയായി പൊരി വെയിലത്ത് യാത്ര ചെയ്തു കോഴിക്കോട് എത്തി . ഇന്നത്തെ കോഴിക്കോട് രൂപതയുടെ ഭദ്രാസന ദേവാലയത്തിൽ ക്രിസ്തീയ വിശ്വാസത്തിൻ്റെ അടിസ്ഥാന പ്രബോധനങ്ങളും പ്രാർത്ഥനകളും ഹൃദിസ്ഥമാക്കി ജ്ഞാനസ്നാനം സ്വീകരിച്ചു. 1733 മുതൽ 1754 വരെ മാഹി ജനതയുടെ ഇടയിൽ പ്രേഷിത പ്രവർത്തനം കാഴ്ചവച്ച ഫാദർ ഇഗ്നേഷ്യസ് സുഹിപോളിറ്റസ് O. C.D രേഖപ്പെടുത്തിയ DE.MISSION MAHIENSI IN MALABARI BUS COMMENTARIUS എന്ന ലേഖനത്തിൽ നിന്നും അടർത്തിയെടുത്തിട്ടുള്ള ഒരു സംഭവമാണ് ഇവിടെ ഉദ്ധരിച്ചിട്ടുള്ളത്, മയ്യഴി എന്ന മായേ യൂറോപ്പിലേക്ക് പോകുന്ന സുഗന്ധവ്യഞ്ജന കപ്പലുകൾ കൊള്ളയടിച്ച് സുരക്ഷിതരായി കഴിഞ്ഞിരുന്ന കൊള്ളക്കാരുടെ ഒളി സംങ്കേതമായിരുന്നു വടകര വാഴുന്നവരിൽ നിന്ന് തന്ത്രപൂർവ്വം മയ്യഴി പിടിച്ചെടുത്ത യുവാവായ ക്യാപ്റ്റൻ മായേ ദ് ലണ്ടൂർദ്ദോനേ കാര്യപ്രാപ്തിയും സംഘടന വൈഭവവും അംഗീകരിച്ചുകൊണ്ട് ഫ്രഞ്ചുകാർ മയ്യഴിക്ക് മായേ ( Mahe )എന്ന പേര് നൽകുകയാണ് ചെയ്തത്. കാലാന്തരത്തിൽ മായേ മാഹിയായി രൂപാന്തരപ്പെട്ടു. മാഹിയെ ഇടത്താവളമായി കണ്ട ഫ്രഞ്ചുകാർ വടകര വാഴുന്നവർ എന്നറിയപ്പെട്ടിരുന്ന കടത്തനാട്ട് രാജവംശവുമായി 1721ൽ ഉടമ്പടി ചെയ്ത് മാഹിദേശം സ്വന്തമാക്കി. സാമൂതിരിയുടെ നഗരമായ കോഴിക്കോട് നിലയുറപ്പിച്ച ഫ്രഞ്ചുകാരുടെ ആത്മീയ ഉപദേഷ്ടാവായ ഫാദർ ഡൊമിനിക് ( Dominic of St .John of The Cross ) ഫ്രഞ്ചുകാരുടെ സഹായത്തോടെ മാഹിയിലും എത്തി. പ്രേഷിത പ്രവർത്തനത്തിനായി അദ്ദേഹത്തിനും ആവശ്യമുള്ള ഭൂമി വാഴുന്നവർ ദാനമായി നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group