മതേതര ഇന്ത്യക്ക് കളങ്കം വീഴ്ത്തിയ ക്രൂരമായ ക്രൈസ്തവ വിരുദ്ധ ആക്രമണം നടന്ന ഒഡീഷയിലെ കന്ധമാലില്‍ നിന്ന് വീണ്ടും വൈദിക വസന്തം.
ഹിന്ദുത്വവാദികള്‍ അന്നു നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട 3 പേരാണ് കപ്പൂച്ചിൻ സഭയിലേക്ക് വൈദികരായത്.സൂര്യകാന്ത് മല്ലിക്, അൽഫോൺസ് കുമാർ ബല്ലിയാർസിംഗ്, അജയ് ബല്ലിയാർസിംഗ് എന്നിവരാണ് റായഗഡ ബിഷപ്പ് അപ്ലിനാർ സേനാപതിയില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ചത്.
2007 ഡിസംബറിൽ കന്ധമാലിലെ ക്രിസ്ത്യാനികൾക്കെതിരായ ഹിന്ദുത്വവാദികളുടെ ആക്രമണം ഉണ്ടായപ്പോള്‍ മൗലികവാദികളിൽ നിന്ന് രക്ഷപ്പെടാൻ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട വ്യക്തിയാണ് ഫാ. അൽഫോൻസ്. പൗരോഹിത്യത്തെ പുല്‍കിയ മൂന്നാമനായ ഫാ. അജയ് ബെല്ലാർസിംഗും ക്രൈസ്തവ വിശ്വാസി ആയതിന്റെ പേരിൽ ജീവന് ഭീഷണി നേരിട്ടിരുന്നു. എന്നാൽ ഈ ഭീഷണി തന്നെ ഒരു വൈദികനായി ദൈവജനത്തെ സേവിക്കുന്നതിൽ നിന്നും തടഞ്ഞില്ലായെന്ന് അദ്ദേഹം പറഞ്ഞു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം നടന്ന തിരുപ്പട്ട സ്വീകരണ ശുശ്രൂഷ ചടങ്ങിൽ നാല്‍പ്പതോളം വൈദികരും 5 കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group