‘വാലന്റൈൻസ് ഡേ’യിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ഉപഹാരങ്ങൾ കൈമാറുന്നത് പണ്ടുമുതലേ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ഫ്രാൻസിസ് ഡി സാലസ് പോലും ഈ ആചാരത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മറ്റൊരാൾക്കായി ഒരു വിശുദ്ധനെ തിരഞ്ഞെടുക്കുകയും അവർ അനുകരിക്കേണ്ടതിനായി ആ വിശുദ്ധന്റെ പേരുള്ള ഒരു കാർഡ് അവർക്ക് നൽകുകയും ചെയ്യുന്ന ഒരു രീതി അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.
ഒരിക്കൽ ഒരു സന്യസ്ത സഹോദരിക്ക് എഴുതിയ കത്തിൽ, വിശുദ്ധൻ, വാലെന്റൈൻ ദിനത്തിൽ സമ്മാനമായി എന്ത് തിരഞ്ഞെടുക്കണമെന്ന്
വിശദീകരിക്കുന്നുണ്ട്. നമ്മൾ ചെയ്യുന്ന ചില പുണ്യപ്രവൃത്തികളാകണം ആ സമ്മാനമെന്നാണ് ഈ വിശുദ്ധൻ പറയുന്നത്. അത് വാലൻന്റൈൻ ദിനത്തിൽ രാവിലെ നിങ്ങൾ നിങ്ങളുടെ സുഹൃത്തിനു സമ്മാനിക്കണം. അതായത്, ചില സത്പ്രവൃത്തികൾ അനുഷ്ഠിച്ച് സുഹൃത്തുക്കൾക്കായും പ്രിയപ്പെട്ടവർക്ക് ആയും ദൈവതിരുമുമ്പിൽ കാഴ്ചവയ്ക്കാം. അല്ലെങ്കിൽ അവർക്കായി തന്നെ ചില സഹായങ്ങൾ അന്നേ ദിവസം ചെയ്തുകൊടുക്കാം.
ഈ വാലെന്റൈൻസ് ദിവസം നമുക്കും കുറച്ച് സദ്ഗുണങ്ങൾ ജീവിതത്തിൽ സ്വീകരിക്കുകയും സത്പ്രവൃത്തികൾ അനുഷ്ഠിക്കുകയും ചെയ്യാം. അങ്ങനെ നമ്മുടെ പ്രിയപ്പെട്ടവർക്ക് ഏറ്റവും മികച്ച സമ്മാനങ്ങൾ തന്നെ നമുക്ക് നൽകാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group