ഷഹബാസ് ഭാട്ടിയുടെ ഓർമ്മകൾക്ക് മുമ്പിൽ ശിരസ്സു നമിച്ച് പാക്ക് ക്രൈസ്തവസമൂഹം

ഇസ്ലാമബാദ്: തികഞ്ഞ ക്രൈസ്തവ വിശ്വാസിയും പാക്കിസ്ഥാൻ മുൻ ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായ ഷഹബാസ് ഭാട്ടിയുടെ രക്തസാക്ഷിത്വത്തിന് 11 വർഷം.

2011 മാർച്ച് രണ്ടിനായിരുന്നു അദ്ദേഹം വധിക്കപ്പെട്ടത്. ക്രിസ്തീയ വിശ്വാസത്തിന്റ പേരിലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. പാക്കിസ്ഥാനിലെ വിവാദമായ ദൈവനിന്ദാ നിയമത്തിനെതിരെ കർശനമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. തന്മൂലം ഇസ്ലാം മതമൗലികവാദികളുടെ ഭീഷണി തുടർച്ചയായി അദ്ദേഹം നേരിടുന്നുമുണ്ടായിരുന്നു. അത്തരത്തിലുളള ഭീഷണികൾക്കൊടുവിലായിരുന്നു ഭാട്ടിയുടെ ദാരുണാന്ത്യം.ഭാട്ടിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുകയാണ് പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group