വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന നാലാം ദിവസം..

പ്രാരംഭ പ്രാര്‍ത്ഥന മനുഷ്യവര്‍ഗ്ഗത്തിന്റെ നേരെ കൃപയും അനുഗ്രഹവും നിറഞ്ഞ ഈശോയുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ, ഞങ്ങള്‍ അങ്ങയെ ആരാധിച്ചു വണങ്ങുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്‍മകളെക്കുറിച്ചും ഏറ്റം തീക്ഷ്ണമായ സ്നേഹത്തോടെ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. സര്‍വ്വനന്‍മ സ്വരൂപിയായ അങ്ങയെ ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങളില്‍, ഞങ്ങളുടെ ദു:ഖാരിഷ്ടതകളില്‍ ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യണമെന്ന് എളിമയോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. കാരുണ്യവാനായ ഈശോയെ, അങ്ങേ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പിനെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനും പിതാവുമായി ഞങ്ങള്‍ ഏറ്റുപറയുന്നു. ഉണ്ണി ഈശോയേയും പരിശുദ്ധ കന്യകമറിയത്തെയും സംരക്ഷിക്കുവാന്‍ ദൈവം തെരഞ്ഞെടുത്ത യൗസേപ്പു പിതാവേ, ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു. തിരുക്കുടുംബത്തെ കാത്തുപരിപാലിച്ച അങ്ങ് ഞങ്ങള്‍ ഓരോരുത്തരേയും ഞങ്ങളുടെ കുടുംബങ്ങളേയും കാത്തുപരിപാലിക്കേണമേ. കരുണാനിധിയായ ദൈവമേ, വിശുദ്ധ യൗസേപ്പിനെപ്പോലെ സത്യത്തിലും നീതിയിലും വിനയത്തിലും വിവേകത്തിലും വളരുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അനുഗ്രഹദാതാവായ ദൈവമേ,യൗസേപ്പുപിതാവു വഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍

നാലാം ദിവസം

തിരുക്കുടുംബത്തിന്റെ രക്ഷകനായ വിശുദ്ധ യൗസേപ്പേ, അങ്ങ് അനേകം അപകടങ്ങളില്‍ നിന്നും ഉണ്ണി ഈശോയെ കാത്തുപരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തുവല്ലോ. നെറ്റിയിലെ വിയര്‍പ്പു ചിന്തി അപ്പം ഭക്ഷിക്കുക എന്നുള്ള ദൈവികാഹ്വാനത്തെ അങ്ങ് തിരുക്കുടുംബത്തില്‍ അന്വര്‍ത്ഥമാക്കി. തിരുസഭാ സംരക്ഷകനായ അങ്ങ് ഞങ്ങള്‍ ഓരുരുത്തരേയും കാത്തു പരിപാലിക്കണമെ. യാതൊരുവിധ അപകടങ്ങളിലും അകപ്പെടാതിരിക്കുവാന്‍ വേണ്ട അനുഗ്രഹം അങ്ങേ വല്ലഭമുള്ള മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്ക് വാങ്ങിത്തരണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍…..അങ്ങേ മാദ്ധ്യസ്ഥം വഴി ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്‍മ 1. ത്രി

സമൂഹ പ്രാര്‍ത്ഥന കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും ഭക്തിയോടുംകൂടെ കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്നപേക്ഷിക്കാം. സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ കാര്‍മ്മി: ബാല്യം മുതല്‍ അതിസാധാരണമായ ഹൃദയശുദ്ധതയോടെ ദൈവഭക്തിയിലും വിവേകത്തിലും വളര്‍ന്നുവന്ന വിശുദ്ധ യൗസേപ്പിതാവിനെപ്പോലെഞങ്ങളും ദൈവഭക്തിയിലും വിവേകത്തിലും വളര്‍ന്നു വരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ:കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ കാര്‍മ്മി: കഷ്ടപ്പാടുകളും വേദനകളും സന്തോഷപൂര്‍വ്വം സഹിച്ചുകൊണ്ട് തീക്ഷണമായ പ്രാര്‍ത്ഥനയിലുടെ ദൈവതിരുമുമ്പില്‍ സംപ്രീതനായ വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ഞങ്ങളും തീക്ഷണമായ സ്നേഹവും പ്രാര്‍ത്ഥനാരൂപിയുമുള്ളവരായിത്തീരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ കാര്‍മ്മി: മാതൃകാപരമായി തച്ചന്റെ ജോലി നിര്‍വ്വഹിച്ച് തിരുക്കുടുംബത്തെ പരിപാലിക്കുകയും തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കിത്തരുകയും ചെയ്ത വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും വിശ്വസ്തതയോടെ ഞങ്ങളുടെ കര്‍മ്മരംഗങ്ങളില്‍ വ്യാപരിക്കുവാനുള്ളഅനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ:കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ കാര്‍മ്മി:വിരക്ത ജീവിതത്തിലൂടെ കന്യാവ്രതക്കാരുടെ കാവല്‍ക്കാരനെന്ന് അറിയപ്പെടുന്ന വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും ചാരിത്ര്യശുദ്ധിയില്‍ വളര്‍ന്നുവരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ കാര്‍മ്മി: ജീവിതത്തിലുടനീളം എളിമയോടുകൂടിജീവിച്ച് എളിമയുടെ മാതൃകയായിത്തീര്‍ന്ന വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും എളിമയോടുകൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ കാര്‍മ്മി: ഈശോയുടെ തൃക്കരങ്ങളില്‍ മാതാവിന്റെ സാമീപ്യത്തില്‍ ഇഹലോകവാസം വെടിയുവാനുള്ള മഹാഭാഗ്യം സിദ്ധിച്ച വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങള്‍ ഓരോരുത്തര്‍ക്കം ജീവിതാന്ത്യത്തില്‍ നല്ല മരണവും സ്വര്‍ഗ്ഗഭാഗ്യവും ലഭിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group