തെലുങ്കാനയിൽ വൈദികനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

Priest beheaded in Telangana

വിജയവാഡ: തെലുങ്കാനയിലെ ഖമ്മം രൂപതയിൽപ്പെട്ട ചിന്റാക്കിനി ഇടവകയിലെ വികാരി ഫാ. സന്തോഷ് ചേപാത്തിനിയെ (62) കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിൽ വിജയവാഡ റെയിൽവേ സ്‌റ്റേഷനു സമീപത്തെ ട്രാക്കിലാണു മൃതദേഹം കണ്ടത്. മൃതദേഹം അദ്ദേഹത്തിന്റെ ഇടവക ദേവാലയത്തിൽ സംസ്‌കരിച്ചു. വൈദികന്റേതു കൊലപാതകമാണോ ആത്മഹത്യയാണോ എന്നു തീർച്ചയില്ലെന്നു ഖമ്മം രൂപത അധികൃതർ അറിയിച്ചു. കുറേദിവസമായി അദ്ദേഹം കടുത്ത നിരാശയിലായിരുന്നെന്നും ആരോ വഞ്ചിച്ച് അദ്ദേഹത്തിൽനിന്നു പണം തട്ടിയെടുത്തിരുന്നതായും റിപ്പോർട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group