നാടിനെ അറിയുന്ന ഇടയനെയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കു ലഭിച്ചതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രൂപതകളുടെ നേതൃത്വത്തിൽ പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായ തീരദേശ ജനതയെ രക്ഷാ പ്രവർത്തനങ്ങൾക്കായി അയച്ചത് മാതൃകാപരവും അഭിനന്ദനാർഹവുമാണ്. ത്യാഗപൂർണമായ ഒരു ഭൂതകാലമാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കുള്ളത്. ആ ത്യാഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ തന്നെ ബഹിരാകാശ മുന്നേറ്റങ്ങൾ സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയെ നയിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് പുതിയ ആർച്ച് ബിഷപ്പിനുള്ളത്. ഈ നാട്ടുകാരൻ, ഇവിടുത്തെ ചരിത്രം നന്നായി അറിയാവുന്നയാൾ, ചുമതലകൾ നിറവേറ്റുന്നതിന് എന്തുകൊണ്ടും അദ്ദേഹം പ്രാപ്തനാണ്. ഒരുമിച്ചു പ്രവർത്തിക്കേണ്ട മേഖലകളിൽ സർക്കാരിന്റെ പിന്തുണ ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അജഗണങ്ങളെ നന്നായി അറിയുന്നവനാണ് നല്ല ഇടയനെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ദൈവത്തിൽ അടിയുറച്ച വിശ്വാസത്തിൽ വലിയ ശുശ്രൂഷയാണ് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം സഭയ്ക്കും സമൂഹത്തിനും നൽകിയത്. അജപാലന ദൗത്യത്തിന്റെ പൂർണതയിലേക്ക് ഉയർത്തപ്പെട്ട ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ സേവനത്തിന്റെ പാതയിൽ മുന്നേറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group