ഇ-ബുക്കിന് ആമുഖം എഴുതി മാർപാപ്പാ..

വത്തിക്കാൻ സിറ്റി : കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ഗ്ലാസ്ഗോയിൽ നടക്കുന്ന COP 26 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ പ്രസിദ്ധീകരണം (LEV) പുറത്തിറക്കിയ Laudato Sì Reader An Alliance of Care for Our Common Home” എന്ന ഇ-ബുക്കിന് പരിശുദ്ധ പിതാവ് ആമുഖ സന്ദേശം എഴുതി.

ഈ ഇ-ബുക്കിൽ Laudato Sì ചാക്രീക ലേഖനത്തെക്കുറിച്ച് ആഗോളതലത്തിൽ നടന്ന പ്രതിഫലനങ്ങളും അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട പ്രസിദ്ധീകരണങ്ങളും ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രട്ടറിയുടെ പ്രത്യേക വ്യാഖ്യാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നവംബർ 12 മുതൽ സമഗ്ര മാനവ വികാസത്തിനായുള്ള ഡിക്കാസ്ട്രിയുടെ വെബ്സൈറ്റിൽ നിന്ന് ഈ-ബുക്ക്‌ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group