പീഡനം അനുഭവിക്കുന്ന ചൈനയിലെ ക്രൈസ്തവർക്കു വേണ്ടി പ്രാർത്ഥനാ വാരം നാളെ

ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനം അനുഭവിക്കേണ്ടിവരുന്ന ചൈനയിലെ ക്രൈസ്തവ ജനതയ്ക്കു വേണ്ടി അന്താരാഷ്ട്ര സംഘടനയായ ‘ദ ഗ്ലോബൽ പ്രയർ ഫോർ ചൈന’പ്രഖ്യാപിച്ച പ്രാർത്ഥനാ വാരം നാളെ.

ചൈനയിലെ വിശ്വാസീ സമൂഹത്തിനായി പ്രാർത്ഥിക്കണമെന്ന ഏഷ്യൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ചാൾസ് ബോയുടെ അഭ്യർത്ഥനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മേയ് 22 മുതലാണ് പ്രാർത്ഥനാ വാരം പ്രഖ്യാപിച്ചിരിക്കുന്നത്.ലോകമെമ്പാടുമുള്ള വിശ്വാസീ സമൂഹം ചൈനയ്ക്കും ചൈനീസ് ജനതയ്ക്കുമായി ദൈവസമക്ഷം കരങ്ങളുയർത്തണമെന്ന അഭ്യർത്ഥനയും സംഘടന നൽകിയിട്ടുണ്ട്.

ജനാധിപത്യവാദിയും ഹോങ്കോങ്ങ് ആർച്ച്ബിഷപ്പ് എമരിത്തൂസുമായ കർദിനാൾ ജോസഫ് സെൻ അറസ്റ്റിലായതിനെ തുടർന്ന് ചൈനീസ് സഭയ്ക്കും ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് മേയ് 14ന് കർദിനാൾ ബോ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രാർത്ഥനാ വാരം. കർദിനാൾ ബോയുടെ ആഹ്വാനത്തെ തുടർന്ന് കഴിഞ്ഞ വർഷവും ‘ദ ഗ്ലോബൽ വീക്ക് ഓഫ് പ്രയർ’ എന്ന പേരിൽ പ്രാർത്ഥനാ ശുശ്രൂഷ ക്രമീകരിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group