മനുഷ്യൻ തെരുവിൽ എറിയപ്പെടുന്നതിന് ന്യായീകരണമില്ലെന്നും, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ഇന്നലെ വൈകുന്നേരം പൂച്ച മുക്കിൽ നിന്നും ആരംഭിച്ച ബഹുജന റാലിയും ജനകീയ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
അമ്പൂരി പഞ്ചായത്തിലെ വാർഡുകൾ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ജനകീയ സംഗമത്തിൽ പ്രതിഷേധമിരമ്പി.
അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സലാ രാജു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി.
1977 ൽ നെയ്യാർ ഡാമിൽ ഇറക്കി വിട്ട ചീങ്കണ്ണിയെ സംരക്ഷിക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കൃഷി ഭൂമി വിട്ടു കൊടുക്കണമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മാർ തോമസ് തറയിൽ ചോദിച്ചു. ചീങ്കണ്ണിയും, മനുഷ്യനും ഒരുമിച്ചു നിന്നാൽ ചീങ്കണ്ണിയെ സംരക്ഷിക്കുവാനുള്ള നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരാണ് കർഷകരെ വഞ്ചിക്കുന്ന നിലപാടെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബഫർ സോൺ പൂജ്യം പോയിന്റിൽ തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ആക്ഷൻ കൗൺസിൽ അംഗം ജോസ് മാത്യു പോളയ്ക്കൽ അവതരിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group