അണുകുടുംബങ്ങളിൽനിന്നു വലിയ കുടുംബങ്ങളിലേക്കു വളരണമെന്നും അതുവഴി കൂടുതൽ ഭാവിതലമുറയെ വാർത്തെടുക്കുവാനും ശക്തീകരിക്കുവാനും എല്ലാ അമ്മമാരും നേതൃത്വം കൊടുക്കണമെന്നും മാതൃവേദി ഡെലിഗേറ്റ് ബിഷപ് മാർ ജോസ് പുളിക്കൽ.
അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽ ബോഡി യോഗം തൃശൂർ അതിരൂപത മാതൃവേദിയുടെ ആതിഥേയത്വത്തിൽ ആന്പല്ലൂർ സ്പിരിച്വൽ ആനിമേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
“മാതൃത്വം നവയുഗപിറവിക്കായി’ എന്ന ആപ്തവാക്യവുമായി നടത്തുന്ന മഹാസമ്മേളനത്തിൽ 21 രൂപതകളിൽനിന്നായി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. അന്തർദേശീയ മാതൃവേദി ഡയറക്ടർ ഫാ. വിൽസണ് എലുവത്തിങ്കൽ കൂനൻ ആമുഖപ്രഭാഷണം നടത്തി. പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു.
ആനിമേറ്റർ സിസ്റ്റർ ജിസ, വൈസ് പ്രസിഡന്റ് അന്നമ്മ ജോണ് തറയിൽ, ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ, ടെസി സെബാസ്റ്റ്യൻ, റിൻസി ജോസ്, ബീന ബിറ്റി, തൃശൂർ അതിരൂപത ഡയറക്ടർ റവ. ഡോ. ഡെന്നി താണിക്കൽ എന്നിവർ പ്രസംഗിച്ചു.
ഫാ. ഷൈജു തൈക്കാട്ടിൽ സിനഡാലിറ്റി എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ഇന്നു വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group