പാകിസ്ഥാനിലെ സ്കൂളുകളിൽ ഇസ്ലാമിക രീതിയിൽ പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള നീക്കത്തിനെതിരെ കത്തോലിക്കാ മെത്രാന്മാർ ഗവൺമെന്റിന് നിവേദനം സമർപ്പിച്ചു. കാത്തലിക് ബിഷപ്സ് നാഷനൽ കമ്മീഷൻ ഫോർ ജസ്റ്റീസ് ആന്റ് പീസാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
വർഗ്ഗീയവിദ്വേഷം പുലർത്തുന്ന വിധത്തിലും വിഭാഗീയമായി ചിന്തിക്കുന്ന രീതിയിലും പാഠ്യഭാഗങ്ങൾ പുസ്തകങ്ങളിൽ ഉണ്ടാവരുതെന്ന് മെത്രാന്മാർ ആവശ്യപ്പെട്ടു. ദേശീയവും അന്തർദ്ദേശീയവുമായ മനുഷ്യാവകാശങ്ങളുടെ ഫ്രെയിംവർക്കിൽ നിന്നുകൊണ്ടായിരിക്കണം വിദ്യാഭ്യാസ നയവും പാഠ്യപദ്ധതിയും രൂപപ്പെടുത്തേണ്ടതെന്ന് മെത്രാന്മാർ പറഞ്ഞു.
അമുസ്ലീമുകളായ വിദ്യാർത്ഥികൾ മുസ്ലീം മതത്തെക്കുറിച്ച് പഠിച്ചിരിക്കണം എന്നതാണ് പുതിയ നിയമം. എന്നാൽ മുസ്ലീമുകളായ കുട്ടികൾ മറ്റ് മതങ്ങളെക്കുറിച്ച് പഠിക്കേണ്ടതുമില്ല. മൂന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളാണ് ഈ നിയമം പാലിക്കേണ്ടത്. തങ്ങളുടേതല്ലാത്ത മറ്റൊരു മതവിശ്വാസവും പഠിക്കേണ്ടതില്ലെന്നാണ് പാക്കിസ്ഥാൻ ഭരണഘടന അനുശാസിക്കുന്നത്.ഇതിന് വിരുദധമായാണ് ഈ പുതിയ നീക്കം.
സമ്പന്നരുടെയും മധ്യവർഗ്ഗസമൂഹത്തിന്റെയും കുട്ടികൾക്ക് സഭ നടത്തുന്ന സ്കൂളുകളിൽ വിദ്യാഭ്യാസം നടത്താനുള്ള സൗകര്യമുണ്ട്. എന്നാൽ താഴെക്കിടയിലുള്ള വർക്ക് ഇത് സാധ്യമല്ല. ഇവരെയാണ് ഈ പുതിയ പാഠ്യപദ്ധതി ഏറ്റവും ദോഷകരമായി ബാധിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group