സ​ഭ​യു​ടെ സൗ​ന്ദ​ര്യമാണ് സ​ന്യ​സ്തർ : മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ

​​സ​​​ഭ​​​യു​​​ടെ സൗ​​​ന്ദ​​​ര്യ​​​മാ​​​ണ് സ​​​ന്യ​​​സ്തരെന്ന് മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​.ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗ് പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന, രൂ​​​പ​​​ത, മേ​​​ഖ​​​ല വൈ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ സം​​​ഗ​​​മം ’സ്തു​​​തി’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സംസാരിക്കുകയായിരുന്നു കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ.

വ​​​ർ​​​ത്ത​​​മാ​​​ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ സ​​​ന്യ​​​സ്ത മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ പ്ര​​​സ​​​ക്തി​​​യെ​​​ക്കു​​​റി​​​ച്ച് സി​​​സ്റ്റ​​​ർ സോ​​​ണി​​​യ തെ​​​രേ​​​സ്(​​​ഇ​​​റ്റ​​​ലി) വെ​​​ബി​​​നാ​​​ർ ന​​​യി​​​ച്ചു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി പ്ലാ​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ഷി​​​ജു ഐ​​​ക്ക​​​ര​​​ക്കാ​​​നാ​​​യി​​​ൽ ആ​​​മു​​​ഖ​​​ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന വൈ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ സി​​​സ്റ്റ​​​ർ ലി​​​സ്നി എ​​​സ്‌​​​ഡി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി​​​ന്‍റോ ത​​​കി​​​ടി​​​യേ​​​ൽ, ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ അ​​​രു​​​ൺ ജോ​​​സ് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം ആ​​​ര്യ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത, മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​ നി​​​ന്നുള്ള വൈ​​​സ് ഡ​​​യ​​​റ​​​ക്‌​​​ടേ​​​ഴ്സ്, സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group