കു​​ട്ടി​​ക​​ളു​​ടെ ക​​ഴി​​വു​​ക​​ള്‍ തിരിച്ചറിഞ്ഞ് അവരെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ണ​o : ഡോ. ​​ജോ​​ഷ്വാ മാ​​ര്‍ ഇ​​ഗ്‌​​നാ​​ത്തി​​യോ​​സ്

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ കഴിവുകളെ ​​ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കാ​​​​ല​​​​ത്തി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​ന്‍ പ​​​​ക്വ​​​​ത​​​​യു​​​​ള്ള​​​വ​​​രാ​​​യി അ​​​​വ​​​​രെ വാ​​​​ര്‍​ത്തെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ജോ​​​​ഷ്വാ മാ​​​​ര്‍ ഇ​​​​ഗ്‌​​​​നാ​​​​ത്തി​​​​യോ​​​​സ്.

കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​മ്മീ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കും ടീ​​​​ച്ചേ​​​​ഴ്‌​​​​സ് ഗി​​​​ല്‍​ഡ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍​ക്കു​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഏ​​​​ക​​​​ദി​​​​ന ശി​​​​ല്പ​​​​ശാ​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​സം​​ഗി​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ല്‍ നി​​​​ന്നാ​​​​യി കോ​​​​ര്‍​പ​​​​റേ​​​​റ്റ് മാ​​​​നേ​​​​ജ​​​​ര്‍​മാ​​​​രും പ്ര​​​​ഥ​​​​മാ​​​​ധ്യാ​​​​പ​​​​ക​​​​രും, ടീ​​​​ച്ചേ​​​​ഴ്‌​​​​സ് ഗി​​​​ല്‍​ഡ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളും ശി​​​​ല്പ​​​​ശാ​​​​ല​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. പി​​​​ഒ​​​​സി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​ ​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ചാ​​​​ള്‍​സ് ലെ​​​​യോ​​​​ണ്‍ വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group