തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ രണ്ടു മഹാകാവ്യങ്ങളും 10 ഖണ്ഡകാവ്യങ്ങളും 250 ൽ അധികം ഭാവഗീതങ്ങളും മലയാളത്തിനു സംഭാവന ചെയ്ത സിസ്റ്റർ മേരി ബെനീഞ്ഞയുടെ കവിതകൾ ഹൈസ്കൂൾ ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മലയാളത്തിലെ വലിയ കവയിത്രികളിൽ ഒരാളാണ് സിസ്റ്റർ മേരി ബെനിഞ്ഞ. സന്യാസിനിമാരായ കവയിത്രികൾ ലോക സാഹിത്യത്തിൽ തന്നെ വിരളമാണെന്നിരിക്കെ സിസ്റ്റർ ബെനീഞ്ഞ മലയാള കവിതയിൽ സൃഷ്ടിച്ചത് വലിയൊരു വിസ്മയമാണ്.
ആസ്വാദക ഹൃദയങ്ങളിൽ നന്മയുടെ പ്രകാശം പരത്തുന്ന രചനകൾ ആണ് മേരി ബനീഞ്ഞയുടേത്. ഹൈസ്കൂൾ ക്ലാസുകളിലെ മലയാള പാഠപുസ്തകങ്ങളിലെങ്കിലും സിസ്റ്റർ മേരി ബെനീഞ്ഞയുടെ കവിതകൾ ഉൾപ്പെടുത്തി സിസ്റ്ററിനെ ആദരിക്കാനും ബഹുമാനിക്കാനും നടപടികൾ സ്വീകരിക്കണമെന്നും ജോസ് കെ. മാണി നിവേദനത്തിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group